വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും; ഭൂമി കയ്യേറാൻ രാഷ്ട്രീയനേതാക്കൾ കൂട്ടുനിൽക്കുന്നു: കേന്ദ്രമന്ത്രി

പരിസ്ഥിതി ലോല മേഖലകൾക്കായി സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കണം
bhupendra yadav
കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്ഫയൽ
Updated on
1 min read

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവൃത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകിയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ അനുവദിച്ചില്ല. കയ്യേറ്റങ്ങൾക്ക് ഇവർ അനുമതി നൽകി. വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ല. ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

bhupendra yadav
വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു

ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണത്. തദ്ദേശ ഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും താമസവും നടന്നു. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്. പരിസ്ഥിതി ലോല മേഖലകൾക്കായി സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കണം. കേന്ദ്രസർ‌ക്കാർ നിയോ​ഗിച്ച കമ്മിറ്റിയെ കേരളസർക്കാർ അവ​ഗണിക്കുകയാണെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കേരള സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പദ്ധതി തയ്യാറാക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com