വെൽഫെയർ പാർട്ടി മത്സരത്തിനില്ല; യുഡിഎഫിന് പിന്തുണ

യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം
Welfare party
Welfare party
Updated on
1 min read

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ തീരുമാനം. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും.

Welfare party
'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല'; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍

യുഡിഎഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളില്‍ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം.

Welfare party
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Summary

Welfare Party decides to support UDF in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com