

പാലക്കാട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ( BJP) മത്സരിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ( Sandeep Varier ). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17500 വോട്ട് താമര ചിഹ്നത്തില്‍ വീണ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്?. പട തുടങ്ങും മുമ്പേ പടനായകന്‍ പരാജയം സമ്മതിച്ചിരിക്കുന്നു. വെല്ലുവിളികളെ നേരിടാന്‍ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന്‍ നടത്തുന്നതെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ് മത്സരിക്കുന്നതില്‍ നിന്നും പിന്നോട്ടുപോകാന്‍ കാരണമെന്ന് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. ഗണ്യമായ തോതില്‍ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരില്‍ ക്ഷീണം സംഭവിച്ചാല്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെന്‍ഡ്‌മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരില്‍ വിലപ്പോവില്ല.
നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ല്‍ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാന്‍ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ നിലമ്പൂരിലെ ബിജെപി പ്രവര്‍ത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ വാങ്ങാന്‍ പണമില്ലാതിരുന്ന കാലത്തും, കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തില്‍ ഉടനീളം മത്സരിച്ചിട്ടുണ്ട്.
അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല. ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡന്റ് ആക്കിയാല്‍ ഇങ്ങനെയിരിക്കും. ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുക എന്നത് എല്‍ഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകള്‍ സിപിഎമ്മിന് നല്‍കാനായി ഡീല്‍ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം എന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫ് ആരെങ്കിലും ഒരാളെ തപ്പിപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. മത്സരിക്കേണ്ട എന്ന ഭീരുത്വം കലര്‍ന്ന നിലപാട് . വെല്ലുവിളികളെ നേരിടാന്‍ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന് പുറത്തു പറയുന്നത്. പട തുടങ്ങും മുമ്പേ പടനായകന്‍ പരാജയം സമ്മതിച്ചിരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17500 വോട്ട് താമര ചിഹ്നത്തില്‍ വീണ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതില്‍ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരില്‍ ക്ഷീണം സംഭവിച്ചാല്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെന്‍ഡ്‌മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരില്‍ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ല്‍ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാന്‍ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികള്‍ ചിലവാക്കി നടത്തിയ പി ആര്‍ വര്‍ക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്. അതിനാല്‍ നിലമ്പൂരിലെ ബിജെപി പ്രവര്‍ത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. ഏതെങ്കിലും സ്വതന്ത്രനെ കണ്ടെത്തി പിന്തുണ നല്‍കി തടിയൂരാനും ശ്രമിക്കുന്നുണ്ട്. പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ വാങ്ങാന്‍ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തില്‍ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല. ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാല്‍ ഇങ്ങനെയിരിക്കും. അനുഭവിച്ചോ.
ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുക എന്നത് എല്‍ഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകള്‍ സിപിഎമ്മിന് നല്‍കാനായി ഡീല്‍ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ പാലക്കാട് സംഭവിച്ചതിനേക്കാള്‍ കൂടുതല്‍ വലിയ തിരിച്ചടി സിപിഎം ബിജെപി അവിശുദ്ധ ബാന്ധവത്തിന് നിലമ്പൂര്‍ ജനത നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates