

കോഴിക്കോട്: കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് സിപിഎം മുക്ത ഭാരതത്തെക്കുറിച്ചു പറയാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിക്കു സിപിഎമ്മുമായല്ല, കോൺഗ്രസുമായാണ് പ്രശ്നമെന്ന് രാഹുൽ പറഞ്ഞു.
പോകുന്ന സ്ഥലത്തെല്ലാം പ്രധാനമന്ത്രി പറയുന്നത് കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അദ്ദേഹം കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും അദ്ദേഹം അതുതന്നെ പറയും. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സിപിഎം മുക്ത ഭാരതം എന്ന് പറയാത്തത്‍? -രാഹുൽ ചോദിച്ചു.
പ്രധാനമന്ത്രി ഒരിക്കലും സിപിഎം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഇടതുമുന്നണിയുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് കോൺഗ്രസുമായാണ് പ്രശ്നമെല്ലാം.
കോൺഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നവരാണ് തങ്ങൾക്ക് ഭീഷണിയെന്ന് ആർഎസ്എസിന് അറിയാം. അവരെ പോലെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്നും ആർഎസ്എസിനറിയാം- രാഹുൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates