

കൊല്ലം: കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പൊലീസിനോട് സമ്മതിച്ചു. രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ കഴുത്തില്‍ ശക്തമായി അമര്‍ത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി ഡോക്ടര്‍ പൊലിസിനെ അറിയിച്ചു.
തുടര്‍ന്ന് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് ലേഖാമേരി സമ്മതിച്ചു.
വെള്ളിയാഴ്ച രാവിലെ 5.30ഓടെ വീട്ടില്‍ കുഴഞ്ഞുവീണെന്ന് കാട്ടി രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണമറിഞ്ഞെത്തിയ പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബന്ധുക്കള്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പൊലീസിനോട് പറഞ്ഞത്. ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. രാജുവിനു വിഷം കൊടുത്തതായി പൊലീസിനു സംശയമുണ്ട്. രാജുവിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates