സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

വിദ്യാര്‍ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്
elephant attack
കാട്ടാന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്തു വീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on: 
1 min read

ഇടുക്കി: പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

വൈകുന്നേരം വിദ്യാര്‍ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു.

നാട്ടുകാരും വിദ്യാര്‍ഥികളും ബഹളം വച്ചതോടെ കാട്ടാന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം തുരുന്നതായി നാട്ടുകാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER