Woman collapses on bus while commuting to work, staff rescue hersamakalikamalayalam
Kerala
യാത്രക്കാരി കുഴഞ്ഞു വീണു, ബസ് നേരേ ആശുപത്രിയിലേക്ക്, രക്ഷകരായി ജീവനക്കാര്‍-വിഡിയോ
സ്വകാര്യ ബസ്സില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ  യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.  
തൃശൂര്‍: ബസ്സില്‍ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം, തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് ബസ്സ് തിരിച്ചു വിട്ടു. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം റുട്ടില്‍ ഓടുന്ന ജോണീസ് ബസ്സ് ജീവനക്കാരാണ് അവസരോചിതമായ ഇടപെടലിലൂടെ രക്ഷകരായത്. മുണ്ടൂര്‍ സ്വദേശിനിയാണ് യുവതി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു.
Summary
Woman collapses on bus while commuting to work, staff rescue her
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


