give birth in car
യുവതി കാറിനുള്ളില്‍ പ്രസവിച്ചു പ്രതീകാത്മക ചിത്രം

എത്താനായത് ആശുപത്രി കവാടം വരെ; യുവതി കാറിനുള്ളില്‍ പ്രസവിച്ചു

പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്
Published on

തൃശൂർ: പുതുക്കാട് യുവതി കാറിനുള്ളിൽ പ്രസവിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്. വരന്തരപ്പിള്ളി വടക്കുമുറി സ്വദേശിനിയാണ് കാറിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ യുവതിക്ക് വേദന കൂടി കാറില്‍ പ്രസവിക്കുകയായിരുന്നു. ഡോക്ടര്‍മാരും കാഷ്വാലിറ്റി ജീവനക്കാരും ഉടന്‍ യുവതിയെയും കുട്ടിയെയും ലേബര്‍ റൂമിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com