

തിരുവനന്തപുരം: വനിതകൾക്കും കുട്ടികൾക്കും കേരള പൊലീസിന്റെ പോൽ ആപ്പ് വഴി സ്റ്റേഷനിലെ എസ്എച്ച്ഒയെ നേരിട്ട് കാണുന്നതിനുള്ള അപ്പോയ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. പോൽ ആപ്പ് തുറന്ന് Personal Services എന്ന വിഭാഗത്തിൽ നിന്ന് “Appointment with SHO” തെരഞ്ഞെടുത്ത് ആണ് മുന്നോട്ടുപോകേണ്ടതെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. അപ്പോയ്മെന്റിന്റെ ആവശ്യകതയും ആവശ്യമായ മറ്റ് വിവരങ്ങളും നൽകി തീയതിയും സമയവും തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകേണ്ടത്.
അപ്പോയ്മെന്റിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കുകയും സൗകര്യപ്രകാരമുള്ള രണ്ട് തീയതി/സമയ സ്ലോട്ടുകൾ തെരഞ്ഞെടുക്കുകയും ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരണ SMS-ൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ഉണ്ടായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ്:
വനിതകൾക്കും കുട്ടികൾക്കും SHO-യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാം...
Kerala Police Pol-App വഴി പോലീസ് സ്റ്റേഷനിലെ SHO-യെ നേരിട്ട് കാണുന്നതിനുള്ള അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.
എങ്ങനെ ഉപയോഗിക്കാം?
1 Pol-App തുറക്കുക
Personal Services എന്ന വിഭാഗത്തിൽ നിന്ന് “Appointment with SHO” തിരഞ്ഞെടുക്കുക. അപ്പോയിന്റ്മെന്റിന്റെ ആവശ്യകതയും ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.
2 തീയതിയും സമയവും തിരഞ്ഞെടുക്കുക
അപ്പോയിന്റ്മെന്റിന് കുറഞ്ഞത് 3 ദിവസം മുമ്പ് അപേക്ഷ നൽകണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുകയും, സൗകര്യപ്രകാരമുള്ള രണ്ട് തീയതി/സമയ സ്ലോട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്ത് അപേക്ഷ സമർപ്പിക്കുക.
3 സ്ഥിരീകരണ SMS ലഭിക്കും
പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരണ SMS-ൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ഉണ്ടായിരിക്കും.
4 സ്ലോട്ട് സ്വീകരിക്കാം / നിരസിക്കാം
ലഭിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ട് Accept / Reject ചെയ്യാനുള്ള സൗകര്യമുണ്ട്.
ശ്രദ്ധിക്കുക: അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് അനുവദിച്ച സ്ലോട്ട് നിരസിക്കേണ്ടി വന്നാൽ, പുതിയ സമയം അനുവദിച്ച് വീണ്ടും അപ്പോയിന്റ്മെന്റിന് അപേക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates