പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആംബുലന്‍സില്‍ വെച്ച് സഹപ്രവര്‍ത്തകരായ യുവതികളെ കടന്നുപിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Published on


മൂന്നാര്‍: ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ചെറുതോണി സ്വദേശി കഥളിക്കുന്നേല്‍ കുട്ടപ്പന്‍ എന്ന് വിളിക്കുന്ന ലിസണ്‍ ആണ് പിടിയിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ലിസനെ റിമാന്‍ഡ് ചെയ്തു. ചെറുതോണിയിലുള്ള സ്വകാര്യ ലാബിലെ ആംബുലന്‍സ് ഡ്രൈവറാണ് അറസ്റ്റിലായ കഥളിക്കുന്നേല്‍ ലിസണ്‍. 

ഇതേ ലാബിലെ ജീവനക്കാരായ രണ്ടു യുവതികളെയാണ് ആംബുലന്‍സിനുള്ളില്‍ വച്ച് ലിസന്‍ കടന്നു പിടിച്ചത്.  ലാബിലെ  ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം ഇരുവരെയും ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ ലാബുടമ ലിസനെ നിയോഗിച്ചു. മദ്യപിച്ചിരുന്ന ഇയാള്‍ തടിയമ്പാടിന് സമീപത്ത് വച്ച് യുവതികളെ വാഹനം ഒടിക്കുന്നതിനിടയില്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രശ്‌നമാകുമെന്ന് മനസ്സിലായ ലിസണ്‍ യുവതികളുടെ പിന്നാലെയെത്തി അനുനയിപ്പിച്ച് വാഹനത്തില്‍ വീട്ടില്‍ തിരിച്ചെത്തിച്ചു. 

ഓട്ടത്തിനിടയില്‍ ഒരു യുവതി വാഹനത്തില്‍ നിന്നും വീഴുകയും ചെയ്തു.  ഇതിനിടെ  യുവതികളിലൊരാള്‍ അച്ഛനെ വിളിച്ച് ചുരുളി ഭാഗത്ത് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ചുരുളിയിലെത്തിയപ്പോള്‍ യുവതി ഇറങ്ങുകയും സുഹൃത്തിനെ നിര്‍ബ്ബന്ധിച്ച് പുറത്തിറക്കുകയും ചെയ്തു. ലിസന്റെ ആക്രമണത്തില്‍ ഭയന്ന യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റ ചെയ്തു. തുടര്‍ന്ന് ലിസന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com