വയനാട്ടിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു; ചെളിയിൽ ആഴ്ന്ന നിലയിൽ മൃതദേഹം 

വയനാട്ടിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു; ചെളിയിൽ ആഴ്ന്ന നിലയിൽ മൃതദേഹം 
വിനോദ്
വിനോദ്
Updated on: 
1 min read

കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ രാത്രി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോടെയാണ് കണ്ടെത്തിയത്. മഴ കനത്തു പെയ്തതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയിൽ വലിയവട്ടം തോട്ടിൽ വിനോദ് ഒഴുക്കിൽപ്പെട്ടത്. 

തിരച്ചിൽ പ്രതികൂല കാലവസ്ഥ അവഗണിച്ച്

കനത്ത മഴയെ തുടർന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ബത്തേരി, കൽപ്പറ്റ അഗ്‌നിശമന സേനാംഗങ്ങളെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകീട്ടോടെ അപകട സ്ഥലത്ത് നിന്നു 30 മീറ്ററോളം മാറി ചെളിയിൽ ആഴ്ന്നു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവർത്തനം. വിനോദ് ഒഴുക്കിൽപ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കിൽ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാൽ ദുരന്ത വാർത്തയാണ് വൈകീട്ടോടെ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

k muraleedharan
Nedumbassery Accident
woman dies after uterus removal surgery family seeks medical investigation
Keerthana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com