

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ നടപടികളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ. നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാർട്ടി ഉണർന്നുതന്നെ പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് സമയം ആണ്. പാർട്ടി നിലപാട് ജനം വീക്ഷിക്കുന്നുണ്ടെന്ന് സജന ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്. നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കൽ തന്നെയാണ് മാന്യത. അത് തന്നെയാണ് കോൺഗ്രസ് നയവും. സജന സാജൻ കോൺഗ്രസ് നേതാക്കളെ ഓർമ്മിപ്പിക്കുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയുടെ ദേശീയ തലത്തിലുള്ള വനിതാ നേതാക്കളടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ സജന നേരത്തെ എഐസിസിക്ക് പരാതി നൽകിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാർട്ടി ഉണർന്നുതന്നെ പ്രവർത്തിക്കണം. തിരഞ്ഞെടുപ്പ് സമയം ആണ്. പാർട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്.
നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്.
ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടേക്കാം. പക്ഷെ നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കൽ തന്നെയാണ് മാന്യത. അത് തന്നെയാണ് കോൺഗ്രസ് നയവും.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates