'അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഈ മരുന്ന് ആരാണ് തന്നത്, നിങ്ങളെ കൊല്ലാനായിരുന്നോ?'

രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്താന്‍ മരുന്നു നല്‍കിയെന്നു യുവതിയുടെ വെളിപ്പെടുത്തല്‍
Congress suspended Rahul Mamkootathil MLA from parliamentary party membership
rahul mamkootathil
Updated on
2 min read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന വിവാദത്തില്‍ പരാതി നല്‍കിയ യുവതിയുടെ മറ്റൊരു ശബ്ദ സന്ദേശവും പുറത്ത്. യുവതി തന്റെ പെണ്‍ സുഹൃത്തിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്താന്‍ മരുന്നു നല്‍കിയതിന്റെ വിവരങ്ങളാണ് യുവതി പങ്കിടുന്നത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായെന്നും രണ്ട് ദിവസങ്ങളിലായി മരുന്നു നല്‍കിയെന്നും യുവതി പറയുന്നുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ ചീത്ത പറഞ്ഞതായും യുവതി പറയുന്നു. പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെ ഗുരുതരാവസ്ഥയില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് ആരാണ് ഈ മരുന്ന് തന്നതെന്നു ഡോക്ടര്‍ ചോദിച്ചെന്നും കൊല്ലാനാണോ നിങ്ങള്‍ക്ക് ഈ മരുന്നു തന്നെതെന്നും ഡോക്ടര്‍ ചോദിച്ചെന്നും യുവതി പറയുന്നു.

ശബ്ദ രേഖയിലെ സംഭാഷണം ഇങ്ങനെ-

'പറഞ്ഞതല്ലേ, ഞാന്‍ എവിടെയെങ്കിലും പോകാം. ഞാന്‍ ട്രാന്‍സ്ഫര്‍ മേടിക്കുന്നുണ്ട്. ചോദിച്ചു നോക്കാം. ഇവിടെ നില്‍ക്കുന്നില്ല. ഞാന്‍ എങ്ങോട്ടെങ്കിലും പോയി അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കത്തില്ലായിരുന്നോ. എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാന്‍ പോലും അറിയാതെ എന്റെ ജീവിതത്തില്‍ നിന്നു അതു പോയി...'

'എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല. കുറച്ചു പോലും താങ്ങാന്‍ പറ്റുന്നില്ല. എന്റെ ചങ്ക് പൊട്ടിപ്പോകുവാണ്. എത്ര ദിവസമായി. ഇത്രയും ദിവസമായിട്ട് എനിക്കൊന്ന് റിക്കവര്‍ ആവാന്‍ പറ്റുന്നുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ. മെന്റലി, ഫിസിക്കലി ഞാന്‍ ഇത്രേം തകര്‍ന്നു തരിപ്പണമായി. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ. ഞാന്‍ ഒട്ടും ഓക്കെ അല്ല.'

'ഇമോഷണല്‍ സപ്പോര്‍ട്ട് തരേണ്ട ആള്‍ക്കാര്‍ പോലും ഇല്ല എനിക്ക് അപ്പുറത്ത്. നീയും. എന്റെ പോലും ആവശ്യം അല്ലായിരുന്നു അത്. പറ. എന്റെ അവകാശമാണ് നിഷേധിച്ചത്.'

'ഞാന്‍ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരനു പുള്ളിക്കാരന്റെ പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍. പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍ ഞാന്‍ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കില്‍ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും. ഞാന്‍, ഞാന്‍ അങ്ങനെ ചെയ്യോ. പൊയ്‌ക്കോളാം എന്നല്ലേ ഞാന്‍ പറഞ്ഞേ.'

Congress suspended Rahul Mamkootathil MLA from parliamentary party membership
'മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?'

'ശരിയാക്കാം' (ഫോണിന്റ അപ്പുറത്തുള്ള ശബ്ദം)

'കുറച്ചു ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു. ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂര്‍ ഇലക്ഷന്റെ സമയത്താണ്. അന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ബാംഗ്ലൂരില്‍ നിന്നു നിലമ്പൂരിലേക്ക് വരുന്ന ദിവസം പുള്ളി നിലമ്പൂരില്‍ എത്തിയതിന്റെ അന്ന് രാവിലെയാണ് ഞാന്‍ ആദ്യത്തെ മരുന്നത് കഴിക്കുന്നേ. അതും വിഡിയോ കോളൊക്കെ ചെയ്തിട്ട്. കഴിച്ചു. അതുകഴിഞ്ഞു പിറ്റേന്ന്, രണ്ടാമത്തെ രണ്ട് ദിവസം കഴിഞ്ഞിട്ടാണ്. ഓര്‍മയുണ്ടോ. എന്തൊക്കെയോ... എനിക്കു പറയാന്‍ പോലും പറ്റുന്നില്ല.'

'ബ്ലീഡിങ്, ബ്ലീഡിങ്, ബ്ലീഡിങ് എത്ര ദിവസമെടുത്തിട്ടാണ് അത് നിക്കണേ. ഡോക്ടര്‍ എന്നെ വഴക്കു പറഞ്ഞു. നിങ്ങള്‍ മര്യാദയ്ക്ക്, ഇതാരാ നിങ്ങള്‍ക്ക് കൊണ്ടു തന്നത്. നിങ്ങളെ കൊല്ലാനാണോ കൊണ്ടു തന്നത്. പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, നിങ്ങള്‍ ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഇതാരാണ് കൊണ്ടു തന്നത്.'

'സത്യം പറഞ്ഞാല്‍ ഞാന്‍ മരിച്ചു പോയാല്‍ മതിയായിരുന്നു അതില്‍. ജീവിക്കണ്ടായിരുന്നു. കുറച്ചു ദിവസം കൂടി ഞാന്‍ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍'...

Congress suspended Rahul Mamkootathil MLA from parliamentary party membership
രാഹുലിന്റെ ഫോൺ സ്യുച്ച് ഓഫ്, ഓഫീസ് പൂട്ടി സ്ഥലം വിട്ടു? റീത്ത് വച്ച് ഡിവൈഎഫ്ഐ; യുവതിയുടെ മൊഴിയെടുക്കുന്നു
Summary

Another voice message from the woman who filed a complaint against MLA rahul mamkootathil in the sexual harassment scandal has been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com