കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി; അമ്മയും സഹോദരങ്ങളും ചികിത്സയിൽ

ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം
കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദന ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദന ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ 23കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമൺ സ്വദേശി വിനുവിന്റെ മരണത്തിലാണ് പരാതിയുമായി കുടുംബം രം​ഗത്തെത്തിയത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദന ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

29 നാണ് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചത്. ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com