കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്കു കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് ആശുപത്രിയില്‍ മരിച്ചു

കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു ആണ് മരിച്ചത്. 41 വയസ്സായിരുന്നു. 

പുനലൂര്‍ കരവാളൂര്‍ മാത്രയില്‍ വെള്ളിയാഴ്ച രാത്രിയാണ് ബിനുവിന് പാമ്പു കടിയേറ്റത്. ബന്ധുവീട്ടിലേക്ക് വരുംവഴി തോട്ടില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോഴായിരുന്നു കടിയേറ്റത്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി പിടികൂടിയ ബിനു റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങുകയും ചെയ്തു. 

പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com