വളം ചാക്കുമായി വീണ് യുവാവ് മരിച്ചു: അയൽവാസിക്കെതിരെ കേസ്

ഉച്ചയ്ക്ക് അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോയത് രാത്രിയിൽ
Case Against Neighbor
മാധവൻ, Case Against Neighbor
Updated on
1 min read

കൽപ്പറ്റ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്‌തതിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അയൽവാസിയായ ശ്രീധരനെതിരെ കേസെടുത്തത്.

ശ്രീധരൻ, മാധവനെ ജോലിക്കായി തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂൽപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്എംഎസിന് കൈമാറി.

Case Against Neighbor
കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജൂലൈ 29ന് ഉച്ചയോടെ അയൽവാസിയായ ശ്രീധരന്റെ വീട്ടിൽ ജോലിക്കിടെ രാസവളചാക്ക് പുറത്ത് വെച്ച് ചുമന്ന് പോകുന്നതിനിടയിൽ മാധവന് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. എന്നാൽ, മണിക്കൂറുകളോളം താമസിച്ചാണ് അന്ന് രാത്രിയോടെ ബത്തേരി ഗവ. ആശുപത്രിയിൽ മാധവനെ എത്തിക്കുന്നത്. പിന്നീട് അസുഖം മൂർച്ഛിച്ച് മാധവൻ മരിച്ചു. ഉപേക്ഷ കൊണ്ട് മരണത്തിന് ഇടയാക്കിയെന്നും, ശരീര സുരക്ഷയ്ക്ക് അപായം ഉണ്ടാക്കുന്നതായ പ്രവൃത്തി ചെയ്യിപ്പിച്ചതിനുമാണ് കേസ്.

Case Against Neighbor
'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'
Case Against Neighbor
കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ
Summary

Youth Dies After Falling While Carrying Fertilizer Sack Case Against Neighbor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com