സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയി; യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത

ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ പോയതാണ് സംഗീത്
സം​ഗീത്/ ടിവി ദൃശ്യം
സം​ഗീത്/ ടിവി ദൃശ്യം
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയില്‍സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ പോയതാണ് സംഗീത്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. 

സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സം​ഗീതിനെ പൊലീസും ഫയർഫോഴ്സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സം​ഗീതിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു എന്നാണ് സുഹൃത്ത് പ്രദീപ് പൊലീസിനോട് ആവർത്തിക്കുന്നത്. ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സം​ഗീതിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Plus Two Student Stabbed
E P  Jayarajan
kerala rain alert
K Jayakumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com