രമേശ് ചെന്നിത്തലയ്ക്കും പ്രിയങ്കാ ഗാന്ധിക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ബിജെപി തിരിച്ചടി
Yuva Morcha Protest Kozhikode
Yuva Morcha Protest Kozhikode
Edited By:
Updated on: 
1 min read

കോഴിക്കോട്: ജില്ലയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കും നേരെയാണ് രണ്ടിടങ്ങളിലായി പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെത്തുടർന്ന് വൻ സുരക്ഷാവീഴ്ചയുണ്ടായെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് യുവമോർച്ച പ്രതിഷേധം ശക്തമാക്കിയത്.

കുറ്റ്യാടിക്കടുത്ത് ജാനകിക്കാട്ടിൽ വെച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധമുണ്ടായത്. കോഴിക്കോട് ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെ ഇടുങ്ങിയ റോഡിൽ വെച്ച് പ്രതിഷേധക്കാർ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് കരിങ്കൊടി കാട്ടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻതന്നെ ഇടപെട്ട് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ചാണ് പ്രിയങ്കാ ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. സിആർപിഎഫിന്റെയും കേരള പൊലീസിന്റെയും കനത്ത സുരക്ഷാ അകമ്പടിയോടെ വാഹനം കടന്നുപോകുന്നതിനിടെ റോഡരികിൽ നിലയുറപ്പിച്ച പ്രവർത്തകർ കരിങ്കൊടിയുമായി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

കേന്ദ്ര മന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളിലും കോൺഗ്രസ് നേതാക്കൾക്കെതിരായ നീക്കങ്ങൾ ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം. നേരത്തേ കൊല്ലത്തുവെച്ച് മന്ത്രി കെ. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചിരുന്നു.

Summary

Yuva Morcha activists staged black-flag protests against senior Congress leaders, targeting Kerala Home Minister Ramesh Chennithala and Wayanad MP Priyanka Gandhi at separate locations in Kozhikode district on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ponnani MLA P Noushad Ali
Yuva Sena workers release strays inside Nashik civic chief’s office
 Bus Staff Assault Nedumkandam
YM Protest Palakkad.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com