അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി; പരാതി

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു
Amit Shah
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് പരാതി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി ബി ഗോപകുമാര്‍ പരാതി നല്‍കിയത്. അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് പരാതി.

Amit Shah
"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം കുണ്ടറയിലേക്ക് പോകാന്‍ കാറില്‍ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നില്‍ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയതില്‍ പ്രതിഷേധിച്ചു ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഐഎന്‍ടിയുസിയുടെയും കോണ്‍ഗ്രസിന്റെയും കൊടികള്‍ നശിപ്പിച്ചിരുന്നു.

Amit Shah
'ക്ഷേത്ര ഭണ്ഡാരത്തില്‍ കയ്യിടാത്ത ഒരാളെയാണ് സര്‍ക്കാരിന് വേണ്ടത്; വൈക്കം വിശ്വന്‍ പറഞ്ഞു'
Amit Shah
പ്രതിദിനം 60,000 രൂപ വരെ കളക്ഷന്‍; ഇപ്പോഴും കോഴിക്കോട് - ബംഗളൂരു നവകേരള ബസ് സൂപ്പര്‍ ഹിറ്റ്
Summary

Youth Congress waves black flags at Amit Shah; BJP alleges serious security lapse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com