അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം ; ഓട്ടോയ്ക്കും ടാക്‌സിക്കും അനുമതി

പുതിയ തീരുമാനം അനുസരിച്ച് സാധാരണനിലയില്‍ തൊട്ടടുത്ത ജില്ലയിലേക്ക് പോകുന്നതിന് പാസ് ആവശ്യമില്ല
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം ; ഓട്ടോയ്ക്കും ടാക്‌സിക്കും അനുമതി
Updated on
1 min read

തിരുവനന്തപുരം : അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് തുടരും. ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഈ ഇളവുകള്‍ അനുവദിച്ചത്. 

പുതിയ തീരുമാനം അനുസരിച്ച് സാധാരണനിലയില്‍ തൊട്ടടുത്ത ജില്ലയിലേക്ക് പോകുന്നതിന് പാസ് ആവശ്യമില്ല. അതേസമയം ജില്ലകള്‍ മറികടന്നുള്ള യാത്രയ്ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. 

അതേസമയം നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പാസ് ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. പാസ്സിനായി കോവിഡ് 19 ജാഗ്രതാ സെല്ലില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പാസ്സ് നല്‍കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് തീരുമാനം. 

അതേസമയം സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള വിലക്ക് തുടരും. ഓട്ടോകള്‍ക്കും ടാക്‌സികള്‍ക്കും നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നാലാംഘട്ട കേന്ദ്രമാര്‍ഗ നിര്‍ദേശത്തില്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. 

കണ്ടെയിന്‍മെന്റ് സോണുകളിലെ യാത്രാ വിലക്ക് തുടരും. കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് പോകാനോ, അവിടെ നിന്നും പുറത്തേക്ക് പോകാനോ ആര്‍ക്കും അനുവാദമുണ്ടായിരിക്കില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com