

പെരുമ്പാവൂർ: അടുക്കളയിൽ പാചക വാതക സിലിണ്ടറിൽ തീ പടർന്നു പൊള്ളലേറ്റ് അമ്മ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ആറ് വയസുകാരി മകളും മരിച്ചു. ഒക്കൽ ആന്റോപുരം പള്ളിക്കരക്കാരൻ സെബിയുടേയും നിമ്മിയുടേയും ഇളയ മകൾ ദിയയാണ് മരിച്ചത്. നിമ്മി (34) ചികിത്സയിലിരിക്കെ കഴിഞ്ഞ എട്ടിന് മരിച്ചു. മൂത്ത മകൾ ഡെല്ല (എട്ട്) ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ അഞ്ചിന് രാത്രി 10.30നായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസറായ സെബി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു അപകടം. അമ്മയുടെ ദേഹത്ത് തീ പടരുന്നത് കണ്ട് കുട്ടികൾ കെട്ടിപ്പിടിക്കുകയായിരുന്നു. മൂന്ന് പേർക്കും പരുക്കേറ്റെങ്കിലും കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നായിരുന്നു നിഗമനം.
എന്നാൽ പൊള്ളൽ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates