ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ, ചികിത്സകിട്ടാതെ മുത്തശ്ശി മരിച്ചു; കൊച്ചുമകന്റെ നന്മയുള്ള പ്രതികാരം 

ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്
ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ, ചികിത്സകിട്ടാതെ മുത്തശ്ശി മരിച്ചു; കൊച്ചുമകന്റെ നന്മയുള്ള പ്രതികാരം 
Updated on
1 min read

ആലപ്പുഴ: നെഞ്ചുവേദനയെത്തുടർന്ന് 95 വയസ്സുള്ള പാരിഷബീവിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. കാറിനുള്ളിൽ കിടത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിക്കാനും മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടിവന്നു.  

ഇതോടെ പാരിഷബീവിയുടെ കൊച്ചുമകൻ ഷൈജു ഷാജി ഒന്നുറപ്പിച്ചു. ഇങ്ങനൊരു ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതിനായി ഒരു ആംബുലൻസ് തന്നെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ് ഷൈജു. ജീവിതത്തിൽ നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നാണ് ആ​ഗ്രഹമെന്നാണ് ഷൈജുവിന്റെ വാക്കുകൾ. 

കോഴിക്കോട് നിന്നാണ് ആംബുലൻസ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായി ആംബുലൻസ് സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ഷൈജു പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com