ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്

ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ താന്‍ ഖേദം പ്രകടപ്പിക്കുന്നതായും ദിലീപ്
ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ദീലീപ്. ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ താന്‍ ഖേദം പ്രകടപ്പിക്കുന്നതായും ദിലീപ് വ്യക്താമാക്കി. അമ്മയോഗത്തിന് എത്തിയപ്പോഴായിരുന്നു ദിലീപിന്റെ മറുപടി.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിലായിരുന്നു നടിക്കെതിരായ ദിലിപിന്റെ പരാമര്‍ശം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും തനിക്ക് അത്തരം സുഹൃത്തുക്കള്‍ ഇല്ലെന്നും ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നെന്നുമായിരുന്നു ദിലീപിന്റെ പരാമര്‍ശം. ദിലീപിന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ഖേദപ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com