ആത്മഹത്യാ ഭീഷണി മുഴക്കി വീട് വിട്ടിറങ്ങി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് യുവതി; നാട്ടുകാർ തിരഞ്ഞത് മണിക്കൂറുകൾ; കണ്ടെത്തി സൈബർ പൊലീസ്

മണിക്കൂറുകൾ നടന്ന തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു
ആത്മഹത്യാ ഭീഷണി മുഴക്കി വീട് വിട്ടിറങ്ങി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് യുവതി; നാട്ടുകാർ തിരഞ്ഞത് മണിക്കൂറുകൾ; കണ്ടെത്തി സൈബർ പൊലീസ്
Updated on
1 min read

കോട്ടയം: പൊലീസിനെയും പൊതുപ്രവർത്തകരെയും വട്ടം  കറക്കി ആത്മ​ഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു.

നെടുങ്കണ്ടത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ഭർതൃപീഡനം മൂലം വീടുവിട്ടിറങ്ങിയെന്നും ആത്മഹത്യചെയ്യാൻ പോകുകയാണെന്നും വീട്ടമ്മ ഫോണിൽ ബന്ധുക്കളെയും പ്രദേശത്തെ പൊതുപ്രവർത്തകരെയും അറിയിച്ചു.

ബന്ധുക്കളും നാട്ടുകാരും പലതവണ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. തുടർന്ന് നടത്തിയ തിരച്ചിലിലും വീട്ടമ്മയെ കണ്ടെത്താനായില്ല. ഇതോടെ, നാട്ടുകാർ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ് കുമാറിനെ വിവരം അറിയിച്ചു. പൊലീസ് ഇടുക്കി സൈബർസെല്ലിന്റെ സഹായംതേടി. വീട്ടമ്മയുടെ ഫോൺ ലൊക്കേഷൻ മൈനർസിറ്റി ഭാഗത്താണെന്ന് കണ്ടെത്തി.

തുടർന്നുനടന്ന തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ പീഡനം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നാണ് വീട്ടമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com