ഇത് കൊലപാതകമോ?; വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് പിക് അപ് വാന്‍: സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ (വീഡിയോ)

വഴിയാത്രക്കാരിയെ പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ഇത് കൊലപാതകമോ?; വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് പിക് അപ് വാന്‍: സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ (വീഡിയോ)
Updated on
1 min read


കൊച്ചി: വഴിയാത്രക്കാരിയെ പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. എറണാകുളം മനക്കപ്പടിയിലാണ് സംഭവം നടന്നത് എന്നാണ് ദൃശ്യം ഷെയര്‍ ചെയ്യുന്നവര്‍ സൂചിപ്പിക്കുന്നത്. 

വഴിയോരത്ത് നില്‍ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിക്കുന്നതാണ് സിസി ടിവി ദൃശ്യങ്ങളിലുള്ളത്. ഇത് കൊലപാതകമാണോ എന്നാണ് ഷെയര്‍ ചെയ്യുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം. സ്ത്രീയെ ഇടിക്കുന്നതിന് മുമ്പ് വേഗത കുറച്ച് വന്ന വണ്ടി, സ്ത്രീക്ക് നേരെ തിരിഞ്ഞ് ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറകേയെത്തിയ കാര്‍ യാത്രക്കാര്‍ വണ്ടിനിര്‍ത്തി അടുത്തുള്ള പമ്പുകാരെ സഹായത്തിന് വിളിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com