ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും
ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം
Updated on: 
1 min read

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീഡിയോ ദൃശ്യങ്ങളുടെയും രേഖകളുടെയും പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യത്തെ പൊലീസ് എതിര്‍ക്കും. എതിര്‍പ്പ് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇരയെ പ്രതിയായ ദിലീപ് വീണ്ടും വീണ്ടും ആക്രമിക്കുകയാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതിലൂടെ നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. 

സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രം എടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിച്ചു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയോട് ആവശ്യപ്പെടും. അങ്കമാലി കോടതിയാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത്. 

നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു. അതേസമയം കേസിലെ സുപ്രധാന രേഖകള്‍ പ്രതിയുടെ കൈവശമെത്തുന്നത് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com