

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ഡേറ്റ സെന്റർ നവീകരണം നാളെ വൈകീട്ട് ഏഴ് മുതൽ 29ന് രാവിലെ ഏഴ് വരെ നടത്തുന്നതിനാൽ ആ സമയത്ത് ഓൺലൈനായോ ഫ്രണ്ട്സ്, അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കില്ല. ബോർഡിന്റെ കസ്റ്റമർ കെയർ സെന്ററും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
ഈ സമയത്തു വൈദ്യുതി സംബന്ധമായ പരാതി പരിഹരിക്കുന്നതിനു സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെടണം. ഉപയോക്താക്കൾക്കു 0471–2514668/ 2514669 / 2514710 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ബോർഡിന്റെ പ്രവർത്തന നിർവഹണത്തിനു സഹായിക്കുന്ന മറ്റു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും ഈ സമയത്തു ലഭിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates