

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാജ്യത്തെമ്പാടും നടക്കുന്നത്. ബീഫ് വിഷയം കത്തിപ്പടരുന്നതിന് മുമ്പേ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച മലയാളികള്‍ തന്നെയാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പാണ് വന്നുകൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് പ്രതിഷേധമറിയിച്ച് കത്തയക്കാന്‍ ഒരുങ്ങുകയാണ്.അതിനിടയില്‍ ഇല്ലാതാകാന്‍ പോകുന്ന കേരളത്തിന്റെ ഇഷ്ടഭക്ഷണം ബീഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഗോദ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിലെ നായകന്‍ ടോവിനോ തോമസ് ബീഫ് റോസ്റ്റിനേയും പൊറോട്ടയേയും പറ്റി തമിഴ് കൂട്ടുകാരനോട് വികാരധീനനായി സംസാരിക്കുന്ന രംഗം കട്ട് ചെയ്‌തെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ബീഫിന് അദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തിന്റെ പ്രമോഷനാണെങ്കില്‍പ്പോലും സമകാലിക വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിനിമക്കാര്‍ കാട്ടിയ താത്പര്യം അഭിന്ദനമര്‍ഹിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
ചിത്രത്തിലെ ബീഫിനെപ്പറ്റി പറയുന്ന രംഗം കാണാം:
കന്നുകാലി വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും. കന്നുകാലികളെ വില്‍ക്കുമ്പോള്‍ കശാപ്പിനല്ലെന്ന് ഉറപ്പുവരുത്തണം. വില്‍പ്പന കാര്‍ഷികാവശ്യത്തിന് മാത്രമാണെന്നും വില്‍പ്പന കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തണം. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി വില്‍പ്പനപാടില്ല തുടങ്ങിയവയൊക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിലുള്ളത്. കൂടാതെ സംസ്ഥാനന്തര വില്‍പ്പനയ്ക്കും വിലക്കുണ്ട്. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനമുണ്ട്
കാള, പശു പോത്ത് ഒട്ടകം എന്നിവയാണ് നിരോധനത്തിന്റെ പരിധിയില്‍പ്പെടുന്നത്. സംസ്ഥാനാന്തര വില്‍പ്പന നിരോധിക്കുന്ന്തിലൂടെ ഇറച്ചി വ്യാപാരത്തില്‍ നിയന്ത്രണം കൊണ്ടുവരുകയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനന്തര വില്‍പ്പനയില്ലാതാകുന്നതോടെ അതിര്‍ത്തി കടന്നുള്ള കന്നുകാലി കടത്തും ഇറച്ചി വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ് കന്നുകാലി കശാപ്പ് എന്നിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയത് എത്രമാത്രം പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും സംശയമുണ്ട്.
ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെ; മനുസ്മൃതി നടപ്പാക്കാനുള്ള വിളംബരമാണത്
കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി
കശാപ്പ് നിരോധനത്തിലൂടെ മോദി ഇന്ത്യയെ മതാന്ധതയിലേക്ക് നയിക്കുന്നുവെന്ന് ജി സുധാകരന്‍
കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍
കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചു
മോദി അവയ്ക്കായി വൃദ്ധസദനങ്ങൾ പണിയുമായിരിക്കും!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates