

കൊച്ചി : ശബരിമല ദർശനം വിവാദമായതിനെ തുടർന്ന് സ്ഥലംമാറ്റിയ ബിഎസ്എൻഎൽ നടപടി അയ്യപ്പന്റെ അനുഗ്രഹമെന്ന് രഹന ഫാത്തിമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രഹനയുടെ പ്രതികരണം. 5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. രഹന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹന ഫാത്തിമയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്. രഹനയ്ക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വഷണവും ആരംഭിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
സ്വാമി ശരണം
5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates