ഓട്ടോയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി ; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്
ഓട്ടോയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി ; ഭര്‍ത്താവ് അറസ്റ്റില്‍
Updated on
1 min read

കൊല്ലം: കൊല്ലം കടയ്ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ ഭർത്താവ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിലെ നിരന്തര പീഡനത്തിനൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. 

കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം.  ഭര്‍ത്താവ് അനസും, ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കി.

എന്നാൽ നടപടിയുണ്ടായില്ല. തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിനെ അറസ്റ്റ് ചെയ്യുന്നത്. അനസിന്‍റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുളളവരെയും അറസ്റ്റ് ചെയ്യണമെന്ന് സുധീനയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com