കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കി; കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ച് പ്രതികാരം

അന്നമനടയില്‍ കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിനെ ആക്രമിച്ചു
കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കി; കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ച് പ്രതികാരം
Updated on: 
1 min read

തൃശൂര്‍: അന്നമനടയില്‍ കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിനെ ആക്രമിച്ചു. പശുവിന്റെ വാല്‍ അറുത്തുമാറ്റിയാണ് കഞ്ചാവ് സംഘം കര്‍ഷകനോട് പകവീട്ടിയത്. 

ലഹരിവില്‍പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന ക്ഷീരകര്‍ഷകനാണ് അന്നമനട സ്വദേശി ശശി. കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് പൊലീസിനോട് വിവരം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയായിരുന്നു ആക്രമണം. 

പശുവിന്റെ വാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കി. അക്രമത്തിന് പിന്നില്‍ ആരാണെന്ന് മാള പൊലീസ് അന്വേഷിച്ചു വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com