

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതിതിനെതിരേ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വേറിട്ട പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൊല്ലം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിന് എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരന്ദേന് മുന്നില്‍ വായ് മൂടിക്കെട്ടി ഫോട്ടോ എടുത്താണ് മാധ്യമപ്രവര്‍ത്തന്‍ പ്രതിഷേധിച്ചത്.
മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് ഹര്‍ത്താലില്‍ ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധമായി ചിത്രം പകര്‍ത്തിയത്. കറുത്ത തുണികൊണ്ട് വായ മൂടി കെ. സുരേന്ദ്രന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്ന ജയമോഹന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ജയമോഹന്‍ തമ്പി, സുരേഷ് ചൈത്രം എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ ജയമോഹന് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.
ശബരിമല സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates