കസ്റ്റഡി മരണം : ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; വരാപ്പുഴയില്‍ ബിജെപിയുടെ ഹര്‍ത്താല്‍

ഡിജിപിയുടെ നിര്‍ദേശപ്രകാരം യുവാവിന്റെ മരണത്തില്‍ ഐജി അന്വേഷണം നടത്തും 
കസ്റ്റഡി മരണം : ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; വരാപ്പുഴയില്‍ ബിജെപിയുടെ ഹര്‍ത്താല്‍
Updated on
1 min read


കൊച്ചി : വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ രാവിലെ പൂര്‍ത്തിയാക്കും. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് മരിച്ച ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. 

ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റേഞ്ച് ഐജി പറയുന്നത്. അതേസമയം ഡിജിപിയുടെ നിര്‍ദേശപ്രകാരം യുവാവിന്റെ മരണത്തില്‍ ഐജി അന്വേഷണം ആരംഭിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഐജിയുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമുണ്ടായേക്കും. 

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവെന്ന് ബോധ്യപ്പെട്ടെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com