കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തില്‍ പതിനേഴുപേര്‍ക്ക് കോവിഡ്; ആലപ്പുഴയില്‍ ഇന്ന് 15പേര്‍ക്ക് രോഗം

കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തില്‍ പതിനേഴുപേര്‍ക്ക് കോവിഡ്; ആലപ്പുഴയില്‍ ഇന്ന് 15പേര്‍ക്ക് രോഗം
Updated on
1 min read

കായംകുളം: കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ കുടുംബത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 17ആയി. ആലപ്പുഴ ജില്ലയില്‍ ഇന്ന് 15പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 206 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്


ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

1,2. ഹൈദരാബാദില്‍ നിന്നും 30/6ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം സ്വദേശിനികളായ യുവതികള്‍.

3. മസ്‌കറ്റില്‍ നിന്നും ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു 64 വയസ്സുള്ള ചുനക്കര സ്വദേശി

4. കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്.

5. കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്.

6. മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ ജൂണ്‍ 26ന് ആലപ്പുഴയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്നു കോട്ടയം സ്വദേശിയായ യുവാവ്.

7. കുവൈത്തില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു കായംകുളം സ്വദേശിയായ യുവാവ്.

8. സൗദിയില്‍ നിന്നും ജൂണ്‍ 15 ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.

9. യമനില്‍ നിന്നും ജൂണ്‍ 25ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 46 വയസ്സുള്ള തഴക്കര സ്വദേശിനി.

10. ദുബായില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്.

11,12,13,14. ഭുവനേശ്വറില്‍ നിന്നും ജൂണ്‍ 11നും അരുണാചല്‍പ്രദേശില്‍ നിന്നും ജൂണ്‍ എട്ടിനും ഛത്തീസ്ഗഡില്‍ നിന്നും ജൂണ്‍ 12 നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥര്‍.

15. കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസ്സുകാരനാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി

കുവൈത്തില്‍ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ്, കടമ്പൂര്‍, പാലമേല്‍ സ്വദേശികളുടെയും ചെന്നൈയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി. മുംബൈയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. കൂടാതെ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ആകെ 187 പേര്‍ രോഗമുക്തരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com