കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞു; 23 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസാണ്   പുലര്‍ച്ചയോടെ തിരുപ്പൂരില്‍ വച്ച്  അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുപ്പൂര്‍: കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 30 പേര്‍ ബസില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസാണ്   പുലര്‍ച്ചയോടെ തിരുപ്പൂരില്‍ വച്ച്  അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അടിയന്തരമായി സംഭവസ്ഥലത്തെത്താന്‍ കെഎസ്ആര്‍ടിസി സംഘത്തോട് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com