കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേന എത്തി: വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു

കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേന എത്തി: വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു

വൃദ്ധ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍
Published on

കൊച്ചി: തൃപ്പൂണിത്തുറയില്‍ പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു. കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേന എത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്.

വൃദ്ധയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ സമാനമായ നിലയില്‍ ഇവര്‍ ഇവിടെ വന്നിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com