കേരളത്തിലെ ആറ് ജില്ലകൾ ഹോട്ട് സ്പോട്ടുകൾ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകള്‍ കോവിഡ് ഹോട്ട് സ്പോട്ടുകള്‍. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. എന്തൊക്കെ മുന്‍കരുതലുകളും പ്രായോഗിക നടപടികളുമാണ് ഹോട്ട് സ്പോട്ടുകളിൽ സ്വീകരിക്കേണ്ടതെന്നു വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗ രേഖ കര്‍ശനമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും. പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖല തുടങ്ങിയവര്‍ക്ക് മുന്‍ഗണന നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും ഇളവുകളാവശ്യമാണോ എന്നതും പരിഗണനയ്ക്കു വരും. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ഏതാനും പ്രധാന മേഖലകളിലാണ് ഇളവുകൾ വരുന്നത്. ഇതിന്‍റെ ക്രമീകരണത്തിനൊപ്പം സുരക്ഷയും തീരുമാനിക്കേണ്ടതുണ്ട്.
മാസ്കിന്റെ ഉപയോഗം, പൊതുയിടങ്ങളിലെ അണു നശീകരണം, കൈകളുടെ സാനിറ്റൈസേഷന്‍ എന്നിവ എല്ലാ പൊതുയിടങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
