കേരളത്തിൽ വരാനിരിക്കുന്നത് ചുട്ടു പൊള്ളുന്ന ദിനങ്ങൾ; വേനൽ കടുക്കുമെന്ന് മുന്നറിയിപ്പ്

മാർച്ച് മുതൽ മെയ് വരെ കേരളം ഉൾപ്പെടുന്ന മേഖലയിൽ ശരാശരിയിൽ നിന്ന് അര മുതൽ ഒരു ഡി​ഗ്രി വരെ ചൂട് കൂടും
കേരളത്തിൽ വരാനിരിക്കുന്നത് ചുട്ടു പൊള്ളുന്ന ദിനങ്ങൾ; വേനൽ കടുക്കുമെന്ന് മുന്നറിയിപ്പ്
Updated on
1 min read

തിരുവനന്തപുരം: ഈ വേനൽക്കാലത്ത് രാജ്യത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ മെയ് വരെ കേരളം ഉൾപ്പെടുന്ന മേഖലയിൽ ശരാശരിയിൽ നിന്ന് അര മുതൽ ഒരു ഡി​ഗ്രി വരെ ചൂട് കൂടും.

കേരളത്തിൽ ഇപ്പോൾ തന്നെ ശരാശരിക്കും മുകളിലാണ് താപനില. ശരാശരിയിൽ നിന്ന് മൂന്ന് ഡി​ഗ്രി വരെ കേരളത്തിൽ താപനില കൂടുതലാണ്.

ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ഞായറാഴ്ച 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നാം തിയതി 38.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ കർണാടകയിലെ കൽബുർഗിയാണ് കോട്ടയത്തിന് പിന്നിൽ.

കഴിഞ്ഞ ദിവസം കണ്ണൂരിൽ 37 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. പുനലൂരിൽ 36.6 ഡി​ഗ്രിയും കോട്ടയത് 36.4 ഡി​ഗ്രിയുമായിരുന്നു. ഈ മാസം കോട്ടയത്ത് 10 തവണ ചൂട് 37 ഡിഗ്രി കടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com