കൊച്ചിയില്‍ ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ദിലീപിന്റെയും മുന്‍ഭാര്യ മജ്ഞുവാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കുമമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് കയ്യേറിയതായി പരാതി
കൊച്ചിയില്‍ ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
Updated on
1 min read

കൊച്ചി: ചലചിത്ര നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൊച്ചി കരുമാലൂരില്‍ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു വില്ലേജ് ഓഫീസറുടെ അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപിന്റെയും മുന്‍ഭാര്യ മജ്ഞുവാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കുമമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് കയ്യേറിയതായി പരാതി.

നടന്‍ കൈയേറിയ ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍ റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുമാലൂരിലെ ദിലീപിന്റെ ഭൂമി വ്യാഴാഴ്ച അളന്നു തിട്ടപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com