കൊല്ലം ജില്ലാ സെക്രട്ടറിയെ നീക്കാന്‍ വീണ്ടും സിപിഐ എക്‌സിക്യൂട്ടിവില്‍ തീരുമാനം; മുല്ലക്കര രത്‌നാകരന് ചുമതല

Updated on
1 min read

കൊല്ലം : സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ നീക്കാന്‍ സംസ്ഥാന നിര്‍വാഹക സമിതിയില്‍ വീണ്ടും തീരുമാനം. അനിരുദ്ധനെ നീക്കി മുല്ലക്കര രത്‌നാകരന് താത്കാലിക ചുമതല നല്‍കാന്‍ നിര്‍വാഹക സമിതി തീരുമാനിച്ചു. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിക്കും. 

അനിരുദ്ധനെ നീക്കാന്‍ നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം തള്ളുകയായിരുന്നു. 

എന്‍ അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാനാണ് അന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റത്തിന് നിര്‍ദേശിച്ചത്.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com