കോഴിക്കോട് കുറുക്കന്റെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് പരിക്ക്

ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കോഴിക്കോട് കുറുക്കന്റെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് പരിക്ക്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് കുറുക്കന്റെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. 

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കുറുക്കന്റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവരും ദേഹമാസകലം കടിയേറ്റ അവസ്ഥയിലാണ്. 

അക്രമാസക്തനായ കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com