കോവിഡ് പരിശോധനക്കിടെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് തമിഴ്നാട് സ്വദേശി മുങ്ങി

കോവിഡ് പരിശോധനക്കിടെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് തമിഴ്നാട് സ്വദേശി മുങ്ങി
കോവിഡ് പരിശോധനക്കിടെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് തമിഴ്നാട് സ്വദേശി മുങ്ങി
Updated on
1 min read

ആലപ്പുഴ: പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുമായി തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നു മുങ്ങി. ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ തമിഴ്നാട് സ്വദേശിയാണ് അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. കോവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇയാൾ മുങ്ങിയത്.

തേനിയിൽ നിന്ന് ഇരു ചക്ര വാഹനത്തിൽ കേരളത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പരിശോധനയ്ക്കെത്തിയത്. എന്നാൽ ആംബുലൻസിൽ വരാൻ കൂട്ടാക്കാതെ ഇരു ചക്ര വാഹനത്തിൽ തന്നെയാണ് ആശുപത്രിയിലുമെത്തിയത്. 

കോവിഡ് പരിശോധനയ്ക്ക് മുമ്പാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com