കണ്ണൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. കെ സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. നിയമം ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
ബാരിക്കേഡ് വെച്ച് പ്രവർത്തകരെ പ്രതിരോധിക്കാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates