കോവിഡ് ബാധിച്ചുള്ള ആദ്യ മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും രോഗ വ്യാപനം തടയാനും തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും. എങ്കിലും ഈ അവസരത്തില്‍ അറിയേണ്ടതാണ്, കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതി. കൊച്ചിയില്‍ മരണത്തിനു കീഴടങ്ങിയയാളുടെ ശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ആരോഗ്യമന്ത്രി. അത് എന്തുകൊണ്ടെന്ന് എന്നതിനും ഉത്തരമുണ്ട്, പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷിന്റെ ഈ കുറിപ്പില്‍.
.മൃതശരീരം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാത്രം.
വളരെ അടുത്ത് ഇടപഴകുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തണം. ശരീര സ്രവങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
മൃതശരീരം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
2. മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ ജജഋ ധരിച്ചിരിക്കണം.
3. വെള്ളം ആഗിരണം ചെയ്യാത്ത ഏപ്രണ്‍, ഗ്ലൗസ്, ച 95 മാസ്‌ക്, വലിയ കണ്ണട എന്നിവ തീര്‍ച്ചയായും ധരിച്ചിരിക്കണം.
4. സൂചികള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള ചികിത്സാ ഉപാധികള്‍ ശരീരത്തില്‍ നിന്നും മാറ്റുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. മൃത ശരീരത്തിലുള്ള മുറിവുകള്‍ 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
6. അതിനുശേഷം ശരീര സ്രവങ്ങള്‍ പുറത്തുവരാത്ത തരത്തിലുള്ള ഡ്രസ്സിംഗ് നല്‍കുക.
7. മൂക്കിലൂടെയും വായിലൂടെയും ശരീര ശ്രവങ്ങള്‍ പുറത്തു വരാത്ത രീതിയില്‍ മുന്‍കരുതല്‍ സ്വീകരിക്കുക.
8. മൃതശരീരം ലീക്ക് ചെയ്യാത്ത പ്ലാസ്റ്റിക് ബാഗില്‍ നീക്കം ചെയ്യുന്നതാവും ഉചിതം. ബാഗ് 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ സാധിക്കും.
9. എല്ലാ മെഡിക്കല്‍ വേസ്റ്റും ഡിസ്‌പോസ് ചെയ്യുമ്പോള്‍ ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രോട്ടോകോള്‍ പാലിക്കുക.
10. ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ബെഡും മറ്റും അണുവിമുക്തമാക്കുക.
11. ധരിച്ചിരിക്കുന്ന സുരക്ഷാ ഉപാധികള്‍ ഊരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
12. കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.
മോര്‍ച്ചറിയില്‍
1. മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
2. മുകളില്‍ പറഞ്ഞതുപോലെ പോലെ തന്നെ ജജഋ ഉപയോഗിക്കണം.
3. ശരീരം സൂക്ഷിക്കണമെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കുക.
4. മോര്‍ച്ചറി, മൃതശരീരം കൊണ്ടുപോകുന്ന ട്രോളി എന്നിവ 1% ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
5. എംബാം ചെയ്യാതിരിക്കുക.
പോസ്റ്റ്‌മോര്‍ട്ടം പരിശോധന
1. പരമാവധി ഒഴിവാക്കുക.
രോഗം സ്ഥിരീകരിച്ചവരുടെയും രോഗ സാധ്യത പരിഗണിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പോസ്റ്റ്‌മോര്‍ട്ടം പരിശോധന ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നടത്തുന്നില്ല. രോഗം പകരാനുള്ള സാധ്യത പരിഗണിച്ചാണിത്.
2. അഥവാ ചെയ്യുകയാണെങ്കില്‍ വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ മാത്രം ചെയ്യുക.
3. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന റൂമില്‍ പരമാവധി കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടാകാവൂ.
4. ജജഋ ശരീരമാസകലം കവര്‍ ചെയ്യുക, ഹെഡ് കവര്‍ ഉപയോഗിക്കുക, ഫേസ് ഷീല്‍ഡ് ഉപയോഗിക്കുക, ഷൂ കവര്‍ ഉപയോഗിക്കുക, ച 95 മാസ്‌ക് ഉപയോഗിക്കുക.
5. റൗണ്ട് എന്‍ഡ് കത്രികകള്‍ മാത്രം ഉപയോഗിക്കുക.
6. മോര്‍ച്ചറിയില്‍ നെഗറ്റീവ് പ്രഷര്‍ മെയ്‌ന്റെയ്ന്‍ ചെയ്യുക.
7. അലൃീീെഹ രൂപപ്പെടാനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ആവശ്യമുള്ളപ്പോള്‍ സക്ള്‍ഷന്‍ ഉപയോഗിക്കുക.
8. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം ശരീരം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
9. ഓട്ടോപ്‌സി ടേബിള്‍ അണുവിമുക്തമാക്കുക.
10. PPE ഊരുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തുക.
മൃതശരീരം കൊണ്ടുപോകുമ്പോള്‍,
1. മൃതശരീരം പ്ലാസ്റ്റിക് ബാഗില്‍ കൊണ്ടുപോവുകയാണ് ഉചിതം.
2. ശരീരത്തോടൊപ്പം പോകുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
3. മൃതദേഹത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കൈകളില്‍ പറ്റാന്‍ പാടില്ല.
4. PPE ച 95 മാസ്‌ക്, ഗ്ലൗസ്, ഏപ്രണ്‍, ഗോഗിള്‍സ് നിര്‍ബന്ധമായും ഉപയോഗിക്കുക.
5. ഇവ ഊരുമ്പോഴും പ്രത്യേക ജാഗ്രത പുലര്‍ത്തുക.
6. കൈകള്‍ കൊണ്ട് ഇവയുടെ പുറത്ത് സ്പര്‍ശിക്കാന്‍ പാടില്ല.
7. കൈകള്‍ സ്വന്തം മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
8. ഗ്ലൗ ഊരിയ ശേഷം കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.
9. മൃതശരീരം കൊണ്ടു പോയ വണ്ടിയ്ക്കുള്‍ ഭാഗം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
ശരീരം സംസ്‌കരിക്കുമ്പോള്‍
1. ശരീരം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
2. ശരീരത്തില്‍ ചുംബിക്കാനോ സ്പര്‍ക്കാനോ പാടുള്ളതല്ല.
3. മൃതശരീരം കുളിപ്പിക്കുക, കെട്ടിപ്പിടിക്കുക തുടങ്ങിയ നടപടികള്‍ ഒഴിവാക്കുക.
4. സംസ്‌കാരത്തിന് ശേഷം പങ്കെടുത്തവരെല്ലാം ശരീരശുദ്ധി വരുത്തണം.
5. ശരീരം പൂര്‍ണമായി ദഹിപ്പിച്ച ശേഷം ചാരം കൈകാര്യം ചെയ്യുന്നതില്‍ അപകടമില്ല.
6. അത്യാവശ്യം ഉള്ളവര്‍ മാത്രം ചടങ്ങില്‍ പങ്കെടുക്കുക. ആള്‍ക്കൂട്ടം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല.
7. Cremation / burial ആകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത്.
ഈ പോസ്റ്റ് എഴുതണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. വായിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates