ചൈനയില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി വീട്ടില്‍; വെട്ടിലായി മെഡിക്കല്‍ സംഘം

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിച്ചുകൂട്ടിയത്
ചൈനയില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി വീട്ടില്‍; വെട്ടിലായി മെഡിക്കല്‍ സംഘം
Updated on
1 min read

തൃശൂര്‍; കേരളത്തില്‍ കൊറോണ സ്വിരീകരിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനം. അതിനിടെ ചൈനയില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിച്ചുകൂട്ടിയത്.

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് പെണ്‍കുട്ടിക്ക് പനിബാധിച്ചത്. എന്നാല്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല. മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍വന്ന് മൂന്നുമണിക്കൂര്‍ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. ബാധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.

രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാര്‍ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കില്‍നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com