ജനപ്രിയ നായകന്‍ വില്ലനായ കഥ
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലായിരുന്നു ദിലീപ്. അതിന് കാരണമായത് ദിലീപും നടിയും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധമാണ് ദിലീപിനെ സംശയത്തില്‍ നിര്‍ത്തിയതും. ഫെബ്രുവരി മാസം 17നാണ് സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന വഴി ഓടുന്ന വാഹനത്തില്‍ നടി ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം കാക്കനാട് ഭാഗത്ത് ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ലാല്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവദിവസം തന്നെ ഡ്രൈവര്‍ മാര്‍്ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്്തു, പിറ്റേ ദിവസം സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ പിടിയിലായി. മൂന്നാം ദിവസം തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായതോടെയാണ് ക്വട്ടേഷന്‍ സംഘമാണെന്ന നിലപാടില്‍ അന്വേഷണസംഘമെത്തിയത്.
ആറാംദിവസമാണ് കേസിലെ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റുചെയ്തതാണ് കേസില്‍ നിര്‍ണായകമായത്. അതീവ രഹസ്യമായി കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെ പൊലീസ് അതിനാടകീയമായി പിടികൂടുകയായിരുന്നു. അറുപത് ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയ്യാറാക്കി അങ്കമാലി ഫസ്റ്റ്ക്ലാസ് ജ്യുഡീഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പള്‍ര്‍ സുനിയായിരുന്നു മുഖ്യപ്രതി. സുനിയടക്കം ഏഴുപ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 165 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് 375 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ നിര്‍ണയാകമായത് കേസിലെ മുഖ്യപ്രതി സുനിയുടെ മൊഴികളാണ്. പണത്തിന് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് പറഞ്ഞ സുനി രണ്ടുമാസം മുമ്പാണ് ഗൂഢാലോചന സംഭവിച്ച് വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ പൊലീസ് സുനിയുടെ മൊഴി മുഖവിലയ്‌ക്കെടുത്തില്ലെങ്കിലും മൊഴികള്‍ സാധുകരിക്കുന്ന തെളിവുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അന്വേഷണസംഘം നടന്‍ ദീലീപിനെയും സുഹൃത്ത് നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എ്ന്നിവരെ ചോദ്യം ചെയ്തു. സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. ഇതേ തുടര്‍ന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ച് പണം ആവശ്യപ്പെടുന്ന വാര്‍ത്ത ദിലീപിന്റെ അടുത്തയാളുകള്‍ തന്നെ മാധ്യമ ഓഫീസുകളില്‍ എ്ത്തിക്കുകയായിരുന്നു.
അതിന് പിന്നാലെയാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ ഉന്നത വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചായിരുന്നു പരിശോധന. തുടര്‍ന്ന് ദീലീപിന്റെ പുതിയ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ്പൂരത്തിന്റെ സെറ്റിലെത്തിയത് ചിത്രങ്ങള്‍ സഹിതം പുറത്തെത്തിയിരുന്നു. ഇതും കേസന്വേഷണത്തിന് സഹായകമായി. ദിലീപിനെയും നാദിര്‍ഷായെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തപ്പോഴും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമമായിരുന്നു ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായത്. ദീലിപിന്റെ സംരക്ഷിക്കുന്ന നിലപാടാണ് നാദിര്‍ഷ കൈകൊണ്ടത്.
താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോഴും ദീലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനവും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിനിടയില്‍ വേണ്ടത്ര ഏകോപനമില്ലെന്ന് ഡിജിപി സെന്‍കുമാറിന്റെ പരാമര്‍ശം വീണ്ടും കേസ് ജനശ്രദ്ധയാകര്‍ഷിച്ചു. ദിലീപിനെയും നാദിര്‍ഷായെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനെതിരെയും സെന്‍കുമാര്‍ രംഗത്തെത്തി. സെന്‍കുമാറിന് പിന്നാലെ ഡിജിപിയായി എത്തിയ ലോക് നാഥ് ബഹ്‌റ കേസില്‍ ഏകോപനമുണ്ടായിട്ടില്ലെന്ന കാര്യവും കേസില്‍ ശരിയായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു.
പിന്നാലെ ജൂലായ് അഞ്ചാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റും വ്യക്തമാക്കുന്നത് കേസില്‍ പ്രതി വൈകാതെ പിടികൂടുമെന്ന് വ്യക്തമാക്കുന്നതായിരുന്നു. കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.
തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നായിരുന്നു പിണറായിയുടെ അഭിപ്രായം. അതിന് അഞ്ച് ദിവസം കഴിഞ്ഞാണ് കേസില്‍ നടന്‍ ദിലീല് അറസ്റ്റിലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

