ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റിലായി

എംജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപാ എം മോഹനാണ് അറസ്റ്റിലായത്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റിലായി
Updated on: 
1 min read

കോട്ടയം: എംജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപാ എം മോഹനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ അധ്യാപകന്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാരോപിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയതായിരുന്നു ദീപ. 

തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് കാണിച്ച് ദീപ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിഷേധ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി എസ്പി ഓഫിസിലെത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER