ഡല്‍ഹിയില്‍ കേരള ഹൗസിലെ മുന്‍ ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജു ആണ് മരിച്ചത്
ഡല്‍ഹിയില്‍ കേരള ഹൗസിലെ മുന്‍ ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുകയാണ്. രോഗികളുടെ എണ്ണം 70000 കടന്നു. ഇതുവരെ 70390  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന്് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com