

ആലുവ: പൊലീസ് ചോദ്യം ചെയ്യുന്ന സമയത്തും, കസ്റ്റഡിയിലും ദിലീപ് തന്റെ സ്വദസിദ്ധമായ ശൈലിയില്‍ തമാശകള്‍ പറയുകയാണെന്നായിരുന്നു വാര്‍ത്തകള്‍. ഷൂട്ടിങ് തിരക്കുകള്‍ കൂടുമ്പോള്‍ തനിക്കൊരു പത്ത് ദിവസം റെസ്റ്റ് എടുക്കാന്‍ സാധിക്കണേ എന്നായിരുന്നു ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ റെസ്റ്റ് എന്നത് ദൈവം അറസ്റ്റ് എന്നാണ് കേട്ടത്. ദിലീപിന്റെ പൊലീസ് കസ്റ്റഡിയിലെ തമാശ എന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത് ഇതായിരുന്നു.
പക്ഷെ ജയില്‍ വാസത്തിന്റെ നാളുകള്‍ ഓരോന്നും പിന്നിടുംതോറും തമാശയും, സംസാരവുമെല്ലാം കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോള്‍ ജയിലില്‍ ആരോടും സംസാരിക്കാതെയാണ് ദിലീപ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ജയിലിലെത്തിയ ആദ്യ ദിവസങ്ങളില്‍ താന്‍ നിരപരാധിയാണ് എന്ന് സഹതടവുകാരോട് പറയാറുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ സഹതടവുകാരുമായോ, ജയില്‍ അധികൃതരുമായോ ദിലീപിന് സൗഹൃദമില്ല.
ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയപ്പോള്‍ ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്ന ആശ്വാസത്തിലായിരുന്നു ദിലീപ്. എന്നാല്‍ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ചയെ ഉണ്ടാകു എന്നറിഞ്ഞതോടെ താരം കൂടുതല്‍ വിഷമത്തിലായി. വെള്ളിയാഴ്ച ബന്ധുക്കളാരും ദിലീപിനെ കാണാന്‍ എത്തിയിരുന്നില്ല. കൂടുതല്‍ സമയവും ഉറങ്ങിത്തീര്‍ക്കാനായിരുന്നു താരത്തിന്റെ ശ്രമം.
തനിക്കെതിരെ വാര്‍ത്തകള്‍ വരുന്ന പത്രവും താരം വായിക്കാതെ ഒഴിവാക്കുന്നു. ഞായറാഴ്ചയാണ് ജയിലില്‍ നിന്നും ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിനുള്ള അനുമതി. ജയിലില്‍ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാന്‍ സാധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates