തിരുവനന്തപുരത്ത് അതീവജാ​ഗ്രത; നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോെട തിരുവനന്തപുരം ന​ഗരത്തിൽ അതീവ ജാ​ഗ്രത
തിരുവനന്തപുരത്ത് അതീവജാ​ഗ്രത; നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി
Updated on
1 min read

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ്‌ രോഗികളുടെ എണ്ണം വർധിച്ചതോെട തിരുവനന്തപുരം ന​ഗരത്തിൽ അതീവ ജാ​ഗ്രത. നാല് ഇടങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. അമ്പലത്തറ, പുത്തൻപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, മാണിക്യവിളാകം എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. 

വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമേറിയതാണെന്നും ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വഞ്ചിയൂർ, പാളയം വാർഡുകൾ കണ്ടെയൻമെന്റെ സോണാക്കി മാറ്റിയതായി ഇന്നലെ രാത്രി മേയർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 

സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടും. ഇതി​െൻറ സമീപത്തുള്ള പാളയം മാർക്കറ്റിലും വെള്ളിയാഴ്ചമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ആരോഗ്യവിഭാഗത്തി​െൻറ കൗണ്ടർ മാർക്കറ്റിന് മുന്നിൽ സ്ഥാപിക്കും. മാർക്കറ്റി​െൻറ മുന്നിലുള്ള ഗേറ്റ് മാത്രമേ തുറക്കൂ. പിറകിലെ ഗേറ്റ് അടയ്​ക്കും. ആളുകളെ നിയന്ത്രിച്ച്​ മാത്രമേ മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടൂ. മാർക്കറ്റിന് മുന്നിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഇപ്പോൾ ചാലയിലും പാളയം മാർക്കറ്റിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മറ്റ് മാർക്കറ്റുകളിൽകൂടി ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്​.

നഗരത്തിലെ എല്ലാ ഓഫിസുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. തിരക്ക് അനുഭവപ്പെടുന്ന ബസ് സ്​റ്റോപ്പുകളിൽ പൊലീസി​െൻറ സഹായത്തോടെ പ്രത്യേക ക്രമീകരണമുണ്ടാക്കും. എല്ലാ സൂപ്പർമാർക്കറ്റുകളിലും  അക്ഷയ കേന്ദ്രങ്ങളിലും  നിയന്ത്രണം കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പാളയം, ആയുർവേദ കോളജ്, കുന്നുംപുറം, വഞ്ചിയൂർ ഭാഗങ്ങളിൽ അണുനശീകരണം നടത്തും. നഗരത്തിലെ സുരക്ഷാ മുൻകരുതൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com